Sunday, June 24

ഗപ്പി സംവിധായകൻ ജോൺ പോളിന്റെ അമ്പിളി തുടങ്ങി… സൗബിൻ വീണ്ടും നായകൻ

Google+ Pinterest LinkedIn Tumblr +

ഹാസ്യ താരമായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് സൗബിന്‍ ഷാഹിര്‍. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ അഭിനരംഗത്തേക്ക് എത്തിയിരുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം പ്രേമം എന്ന ചിത്രം സൗബിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.

സൗബിൻ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി.ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ആരംഭിച്ചു.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.

Share.

About Author

Leave A Reply

%d bloggers like this: