Sunday, June 24

ദുൽഖർ സൽമാനെ വെല്ലുവിളിച്ച് നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി

Google+ Pinterest LinkedIn Tumblr +

മലയാളികളുടെ സ്റ്റൈലിഷ് താരം ദുൽഖർ സൽമാനെ വെല്ലുവിളിച്ചിരിക്കുകയാണ് തെലുങ്ക് നടനും നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനി. ഫിറ്റ്നസ് നിലനിർത്താനുള്ള സന്ദേശം പകരുന്ന #HumFitTohIndiaFit എന്ന ഫിറ്റ്നസ് ചലഞ്ചിലാണ് ദുൽഖറിനെ അഖിൽ വെല്ലുവിളിച്ചിരിക്കുന്നത്. ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌താണ്‌ അഖിൽ ചലഞ്ചിൽ പങ്കാളിയായത്. ദുൽഖർ സൽമാനെ കൂടാതെ നാഗാർജുന, നാഗ ചൈതന്യ, വരുൺ ധവാൻ എന്നിവരെയും അഖിൽ വെല്ലുവിളിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയും ഒളിമ്പിക് മെഡൽ ജേതാവുമായ രാജ്യവർദ്ധൻ റാത്തോഡാണ് ചലഞ്ചിന് തുടക്കമിട്ടത്. വെല്ലുവിളി ഏറ്റെടുത്ത വിരാട് കോഹ്‌ലി പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്ര മോദിയേയും വെല്ലുവിളിക്കുകയും അദ്ദേഹമത് ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ഹൃതിക് റോഷൻ, സൈന നെഹ്‌വാൾ തുടങ്ങിയവരും ഈ ചലഞ്ചിൽ പങ്കാളികളായി.

Share.

About Author

Leave A Reply

%d bloggers like this: