റാഫി – മെക്കാർട്ടിൻ കൂട്ടുകെട്ട് ആദ്യമായി സംവിധാനം നിർവഹിച്ച സൂപ്പർഹിറ്റ് ചിത്രം പുതുക്കോട്ടയിലെ പുതുമണവാളന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകൻ റാഫിയാണ് ഈ വിവരം പുറത്തുവിട്ടത്. ഗാനഭൂഷണം ഗിരീഷ് കൊച്ചിനും സതീഷ് കൊച്ചിനുമായി ജയറാമും പ്രേംകുമാറും തകർത്താടിയ ചിത്രം ഒരു പക്കാ ഫൺ എന്റർടൈനറാണ്. ഇന്നും പ്രേഷകരുടെ പ്രിയ ചിത്രമായ പുതുക്കോട്ടയിലെ പുതുമണവാളൻ ഇപ്പോൾ ട്രോളന്മാരുടെ കൂടെ പ്രിയ ചിത്രമാണ്. എന്തായാലും കാത്തിരിക്കാം ജയറാം – പ്രേംകുമാർ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത് കാണാൻ.