സംസ്ഥാനം മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം മുഴുവന്‍ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്.ചലച്ചിത്ര മേഖലയില്‍ നിന്നും ഒരുപാട് പേര് സഹായിക്കുവാനായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്കാന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായിയായ ഗോകുലം ഗോപാലൻ.ഒരു കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.പുറത്തിറങ്ങാൻ ഇരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ നിർമാതാവ് കൂടിയാണ് അദ്ദേഹം . തുക ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അദ്ദേഹം കൈമാറി.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം പ്രഖ്യാപിച്ച് ആദ്യം മുന്നോട്ടു വന്നത് അന്യഭാഷാ സിനിമാതാരങ്ങളാണ്. കമല്ഹാസന്, സൂര്യ-കാര്‍ത്തി, തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍, പ്രഭാസ് എന്നീ താരങ്ങള്‍ 25 മുതല്‍ 50 ലക്ഷം രൂപ വരെയാണ് അടിയന്തിര ധനസഹായവുമായി എത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷവും മോഹന്‍ലാല്‍ മറ്റൊരു 25 ലക്ഷവും ദുരിതാശ്വാസനിധിയിലേക്ക് നല്കി.