അഭിനയത്തിന് അവധി നൽകിയ താരം ഇപ്പോൾ നേപ്പാൾ യാത്രയുടെ തിരക്കിലാണ് നടി ലെന.
നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദർശിച്ച ലെന പതിവുപോലെ ചില ‘സാഹസിക കൃത്യങ്ങളും’ ചെയ്യുകയുണ്ടായി. അവിടുള്ളവർക്കൊപ്പം തേൻ വേട്ടയ്ക്കിറങ്ങിയാണ് ലെന ആരാധകരെ ഞെട്ടിച്ചത്. ഈ വിവരണം ഇൻസ്റ്റഗ്രാമിലൂടെ ലെന പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അവിടെ തീർന്നില്ല വിശേഷം പാരാഗ്ലൈഡിങ്ങിലും ട്രക്കിംഗിലും ഒരു കൈ നോക്കി താരം. ഈ വിഡിയോയും സമൂഹമാധ്യത്തിലൂടെ നടി പങ്കുവയ്ക്കുകയുണ്ടായി.