ജയസൂര്യ ട്രാൻസ് സെക്ഷ്വൽ ആയി വേഷമിട്ട ഞാൻ മേരിക്കുട്ടി ഇന്നലെ തിയറ്ററുകളിൽ റിലീസിനെത്തി. വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമാ നിരൂപകരിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.
ചിത്രത്തെ അഭിനന്ദിച്ച് ഇപ്പോൾ സംവിധായകനായ മാധവ് രാംദാസ് രംഗത്തെത്തി.മേൽവിലാസം, അപ്പോത്തിക്കിരി എന്നി സിനിമകളുടെ സംവിധായകനാണ് മാധവ് രാംദാസ്.
അദ്ദേഹത്തിന്റെ പോസ്റ്റ് ചുവടെ :
ഇന്ന് ‘ഞാൻ, മേരിക്കുട്ടിയെ’ കണ്ടു. ജയനെ നേരിൽ കാണുമ്പോൾ ‘മേരിക്കുട്ടി’ എന്നു അറിയാതെ വിളിക്കുമോ എന്നു സംശയിക്കുന്നു. മേരികുട്ടിയിലെ പ്രകടനത്തിനു മുൻപിൽ ‘അപ്പോത്തികിരിയിലെ’ സുബിൻജോസേഫ് ഒന്നുമല്ലല്ലോ ജയാ….രഞ്ജിത്ശങ്കർ, തികച്ചും അഭിനന്ദനർഹമായ ശ്രമം.