Saturday, July 21

ഒടിയൻ മാണിക്യന്റെ വരവറിയിച്ച് പുതിയ ടീസർ … ഒടിയൻ ഒക്ടോബർ 11ന് തിയറ്ററുകളിൽ

Google+ Pinterest LinkedIn Tumblr +

മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഒക്ടോബർ 11ന് ചിത്രം തീയറ്ററുകളിലെത്തും. ആദ്യഷോ രാവിലെ 7.09നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്തായാലും മലയാളി പ്രേക്ഷകർക്ക് പകരം വെക്കാനില്ലാത്ത ഒരു ദൃശ്യ വിരുന്നൊരുക്കി തന്നെയാണ് ചിത്രമെത്തുന്നത് എന്ന് ചിത്രത്തിന്റെ പുതിയ ടീസർ ഉറപ്പ് തരുന്നു.

കേരളം ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള പ്രൊമോഷൻ പരിപാടികളാണ് ചിത്രത്തിന് വേണ്ടി ആശിർവാദ് സിനിമാസ് ഒരുക്കുന്നത് എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.

ചിത്രം കേരളത്തിൽ മാത്രം 450 കേന്ദ്രങ്ങളിൽ റിലീസിനിന് എത്തും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.ഇപ്പോൾ തന്നെ ചിത്രത്തിന് വേണ്ടി നൂറോളം തിയറ്ററുകൾ പ്രൊഡ്യൂസറെ സമീപിച്ചു കഴിഞ്ഞു.ഏകദേശം 10 കോടിയോളം രൂപയുടെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത്.

Share.

About Author

Leave A Reply

%d bloggers like this: