റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഏവരും. ചിത്രത്തിന്റെ മനോഹരമായ ട്രെയിലറിന് ലഭിച്ചിരിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. മലയാളികളെ ആവേശം കൊള്ളിച്ച ട്രെയിലറിന് ഇപ്പോൾ ബോളിവുഡിൽ നിന്നും ഒരു പ്രശംസ ലഭിച്ചിരിക്കുകയാണ്. സുധീപ് ചാറ്റർജി എന്ന പേര് കേട്ടാൽ മലയാളികൾക്ക് പെട്ടെന്ന് ആളെ മനസ്സിലാകില്ല. പത്മാവത്, ബജിറാവോ മസ്താനി, ചക് ദേ ഇന്ത്യ, ഗുസാരിഷ്, ധൂം 3 എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് സുദീപ് ചാറ്റർജി. കായംകുളം കൊച്ചുണ്ണി ട്രെയ്ലർ ട്വീറ്റ് ചെയ്താണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഛായാഗ്രാഹകൻ ബിനോദ് പ്രധാനേയും സംവിധായകൻ റോഷൻ ആൻഡ്രൂസിനെയും മെൻഷൻ ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ദേവദാസ്, രംഗ് ദേ ബസന്തി, ഭാഗ് മിൽഖാ ഭാഗ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച വ്യക്തിയാണ് ബിനോദ് പ്രധാൻ.
Binod Pradhan ….. Rosshan Andrrews…… https://t.co/KKrS5zLZxz
— sudeep chatterjee (@sudeepdop) 9 July 2018