Thursday, May 24

അഭിമാനമായി മമ്മുക്കയുടെ പേരൻപ്; ചിത്രം ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിലേക്ക്

Google+ Pinterest LinkedIn Tumblr +

ഷാങ്ഹായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ്. A കാറ്റഗറിയിൽ പെടുന്ന ഈ ഫിലിം ഫെസ്റ്റിവലിൽ ഒരു എൻട്രി ലഭിക്കുക എന്നത് തന്നെ ഏതൊരു കലാകാരന്റെയും സ്വപ്‌നമാണ്. അത്തരമൊരു സ്വപ്നത്തിന്റെ പൂർത്തീകരണത്തിലാണ് മമ്മുക്ക നായകനായ പേരൻപ് എന്ന ചിത്രം. റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോ നടത്തിയ ചിത്രം ഇപ്പോൾ ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ജൂൺ 16 മുതൽ 25 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്‌കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദവൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Share.

About Author

Leave A Reply

%d bloggers like this: